Sorry, you need to enable JavaScript to visit this website.

'2019 ആവർത്തിക്കില്ല, ബി.ജെ.പി താഴോട്ടു പോകും'; എത്രത്തോളമെന്നത് പ്രതിപക്ഷ പ്രചാരണത്തെ ആശ്രയിച്ചെന്നും ശശി തരൂർ

മുംബൈ - ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി താഴോട്ടു പോകുകയല്ലാതെ 2019 ആവർത്തികുക അവർക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. എത്രത്തോളം ബി.ജെ.പി താഴോട്ട് പോകുമെന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണം ഫലപ്രദമാകുന്നത് പോലെയിരിക്കുമെന്നും തരൂർ വ്യക്തമാക്കി. എ.ബി.പി നെറ്റ്‌വർക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടി 3.0ൽ സഹകരണ ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂർ.
 2019-ലെ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഉയരത്തിലായിരുന്നു. അന്ന് ഹിന്ദി ഹൃദയഭൂമിയിലുടനീളം ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ചു. ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ എല്ലാ സീറ്റുകളിലും മധ്യപ്രദേശിലും കർണാടകയിലും ഒരു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളും നേടി. ബംഗാളിലും മഹാരാഷ്ട്രയിലും ബിഹാറിലും ബി.ജെ.പി സീറ്റുകൾ നേടുകയുണ്ടായി. എന്നാൽ, ഇത്തവണ അത്രത്തോളം സാധ്യതയില്ല. ബി.ജെ.പിയുടെ വോട്ട് ശതമാനം വർധിക്കുമായിരിക്കും. എന്നാൽ, 2019 ആവർത്തിക്കാനാവില്ലെന്നും ബി.ജെ.പി ഒറ്റക്ക് 370 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തോടായി തരൂർ പ്രതികരിച്ചു. ഇത്തവണ അവർ താഴേക്ക് പോകുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല. എത്രത്തോളം താഴോട്ട് പോകുമെന്നത് പ്രതിപക്ഷ പ്രചാരണത്തെ ആശ്രയിച്ചിരിക്കുമെന്നും തരൂർ വ്യക്തമാക്കി.
 

Latest News