ആഡംബര കാറില്‍ കടത്താന്‍  ശ്രമിച്ച ലഹരി മരുന്നുകള്‍ പിടികൂടി

തൃശൂര്‍- ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്നുകള്‍ പിടികൂടി. കുതിരാനിലാണ് വന്‍ ലഹരിവേട്ട. മൂന്നേമുക്കാല്‍ കോടിയുടെ ലഹരി മരുന്നുമായി രണ്ട് പേരാണ് പോലീസ് പിടിയിലായത്.തൃശൂര്‍ പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നു മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും പിടിച്ചെടുത്തു. ദേശീയ പാതയില്‍ ആഡംബര കാര്‍ വളഞ്ഞാണ് ഇരുവരേയും പിടികൂടിയത്. പീച്ചി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Latest News