Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ അത്യുഷ്ണം, 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം- അമിതമായ ചൂടില്‍ ജാഗ്രത പാലിക്കാന്‍ ഒന്‍പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 37 ഡിഗ്രി വരെ ചൂട് കൂടും. ഈ ജില്ലകളില്‍ ശരാശരിയില്‍ നിന്നു രണ്ട് മുതല്‍ നാല് വരെ ഡിഗ്രി കൂടാമെന്നാണ് മുന്നറിയിപ്പ്.

Latest News