Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം ജനങ്ങൾ തിരിച്ചറിയുന്നു- മുസ്‌ലിം ലീഗ്

മലപ്പുറം-മുസ്‌ലിംഗിന്റെ ജനകീയാടിത്തറ കരുത്തുറ്റതാണെന്ന് തെളിയിക്കുന്ന അഭിമാനകരമായ വിജയമാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം എ സലാം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം ജനങ്ങൾ തിരിച്ചറിയുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു..മത്സരിച്ച മുഴുവൻ സീറ്റിലും വലിയ ഭൂരിപക്ഷത്തിലാണ് ലീഗ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടത്.ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയുന്നത് കൊണ്ടാണ് മുൻ തെരഞ്ഞെടുപ്പുകളേക്കാൾ ഭൂരിപക്ഷം നൽകി മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ ബഹുജനം വിജയിപ്പിക്കുന്നത്. ഈ മുന്നേറ്റം പാർട്ടിയുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയാണ്. കൂടുതൽ കരുത്തോടെ മുസ്ലിം ലീഗ് മുന്നോട്ട് പോകും.പി എം എ സലാം പറഞ്ഞു

Latest News