Sorry, you need to enable JavaScript to visit this website.

നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെന്റിനു ആവേശകരമായ തുടക്കം

ദമാം- ക്യാൻസർ രോഗബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്‌ക്കാരികവേദി മുൻ വൈസ് പ്രസിഡന്റും, പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ സഫിയ അജിത്തിന്റെ സ്മരണക്കായി നവയുഗം കായികവേദി സംഘടിപ്പിച്ചു വരുന്ന സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെന്റിന്റെ അഞ്ചാം പതിപ്പിന് ദമാമിൽ ആവേശകരമായ തുടക്കം. ദമാം അൽസുഹൈമി ഫ്‌ലഡ് ലൈറ്റ് (കാസ്‌ക് ഗ്രൗണ്ട്) ഗ്രൗണ്ടിൽ നടക്കുന്ന വോളിബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് പ്രിജി കൊല്ലം നിർവ്വഹിച്ചു.നവയുഗം കേന്ദ്രനേതാക്കളായ എം.എ വാഹിദ് കാര്യറ, സാജൻ കണിയാപുരം, നിസ്സാം കൊല്ലം, ദാസൻ രാഘവൻ, ഗോപകുമാർ. ബിനു കുഞ്ഞു, നാസർ കടവിൽ, രവി ആന്ത്രോട്, തമ്പാൻ നടരാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
നവയുഗം കായികവേദി സെക്രട്ടറി സന്തോഷ് ചങ്ങോലിക്കൽ ചടങ്ങിന് സ്വാഗതം പറഞ്ഞു.
നവയുഗം നേതാക്കളായ ബെൻസി മോഹൻ, ശരണ്യ ഷിബു, റിയാസ്, മഞ്ജു അശോക്, വർഗ്ഗീസ്, ജാബിർ, ആമിന റിയാസ്, ഹരികുമാർ, സഹീർഷാ, സാജി അച്യുതൻ, റഷീദ് പുനലൂർ, സൗമ്യ ഹരികുമാർ എന്നിവർ മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ ടീം അംഗങ്ങളെ പരിചയപ്പെട്ടു.ആദ്യ മത്സരത്തിൽ ഇന്ത്യൻ വോളി ക്ലബ്ബ് എ ടീം ഏകപക്ഷീയമായ 2 സെറ്റുകൾക്ക് നവോദയ ജുബൈലിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ സിഗ്മ ജുബൈൽ ടീം ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ഇന്ത്യൻ വോളി ക്ലബ്ബ് ബി ടീമിനെ പരാജയപ്പെടുത്തി.മൂന്നാം മത്സരത്തിൽ സ്റ്റാർസ് റിയാദ് ടീം ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ആംപ്ലിറ്റിയൂഡ് ജുബൈൽ ടീമിനെ പരാജയപ്പെടുത്തി.നാലാം മത്സരത്തിൽ കെ.എ.എസ് സി ദമ്മാം ടീം ഏകപക്ഷീയമായ 2 സെറ്റുകൾക്ക് സ്റ്റാർസ് റിയാദ്  വോളി ടീമിനെ പരാജയപ്പെടുത്തി.അഹമ്മദ്, സുരേഷ് എന്നിവർ മുഖ്യ റഫറിമാരും ഇർഷാദ്, അരുൺ എന്നിവർ ലൈൻ റഫറിമാരും ആയി മത്സരം നിയന്ത്രിച്ചു. സനൂർ കൊദറിയ, നന്ദൻ, എബി, ബിനോയ്, ശ്രീലാൽ, രവി ആന്ത്രോട്, ജോജി രാജൻ എന്നിവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമി മത്സരത്തിൽ ഇന്ത്യൻ വോളി ക്‌ളബ്ബ് ടീം സ്റ്റാർസ് റിയാദ് ടീമിനെയും, രണ്ടാം സെമിയിൽ സിഗ്മ ജുബൈൽ ടീം കെ.എ.എസ്.സി ദമാം ടീമിനെയും നേരിടും.
 

Tags

Latest News