കാരുണ്യം വിവാഹ സംഗമം ശനിയാഴ്ച

കല്‍പറ്റ- കണിയാമ്പറ്റ മില്ലുമുക്കിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കാരുണ്യം റിലീഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് വിവാഹ സംഗമം ശനിയാഴ്ച. നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള 10 യുവതികള്‍ക്കാണ് മംഗല്യം. 

ഓരോ വധുവിനും സമ്മാനമായി അഞ്ച് പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രവും വരന് മെഹറായി ഒരു പവന്‍ സ്വര്‍ണവും കമ്മിറ്റി നല്‍കും. വിവാഹ സംഗമത്തില്‍  പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കാരുണ്യം റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞമ്മദ് നെല്ലോളി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക്  യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി അനുഗ്രഹ പ്രഭാഷണവും പെരിന്തല്‍മണ്ണ എം. എല്‍. എ നജീബ് കാന്തപുരം മുഖ്യപ്രഭാഷണവും നടത്തും.

Latest News