വിദേശ മദ്യവുമായി തമിഴ്‌നാട് സ്വദേശി എക്‌സൈസ് പിടിയില്‍

വടകര- വിദേശമദ്യവുമായി തമിഴ്‌നാട് സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 

മാഹി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് വടകര എക്‌സൈസ് സി. ഐ. ഓഫീസിലെ പ്രിവന്റീവ്  ഓഫീസര്‍ സി. കെ. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി മുരളീധരനെയാണ് അറസ്റ്റ് ചെയ്തത്. 

ഇയാളില്‍ നിന്ന് 18 ലിറ്റര്‍ വിദേശ മദ്യം പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.

Latest News