വി.എസ് ജോയിയെ ജിദ്ദ വിമാനത്താവളത്തിൽ ഒഐസിസി നേതാക്കള്‍ സ്വീകരിച്ചു

ജിദ്ദ- ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വി.എസ് ജോയിയെയും ഡിസിസി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാറിനെയും, മൈനോരിറ്റി ജില്ലാ വൈസ് ചെയർമാൻ സക്കീർ അലി കണ്ണേത്തിനെയും ജിദ്ദ എയർപോർട്ടിൽ ഒഐസിസി നേതാക്കൾ സ്വീകരിച്ചു.
ഒഐസിസി  മലപ്പുറം ജില്ലാ  കമ്മറ്റി പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട്, ജനറൽ സെക്രട്ടറി, ഇസ്മയിൽ കൂരിപ്പൊയിൽ, ട്രഷറർ, ഫൈസൽ മക്കരപ്പറമ്പ, ജിദ്ദ കമ്മിറ്റി പ്രസിഡണ്ട്  ഹക്കീം പാറക്കൽ,  ഗ്ലോബൽ കമ്മറ്റി  അംഗങ്ങളായ സിഎം അഹമ്മദ് മുസ്തഫ പെരുവള്ളൂർ, അലി തേക്ക് തോട്,  വിവിധ ജില്ലാ കമ്മിറ്റി നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഷറഫിയ കറം ജിദ്ദ ഹോട്ടൽ  ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ്  വിഎസ് ജോയി.

Tags

Latest News