Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അയോധ്യാ പ്രതിഷ്ഠയില്‍ ക്യാമ്പസില്‍ നടന്ന ആഘോഷത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍

മുംബൈ - അയോധ്യാ പ്രതിഷ്ഠയില്‍ ക്യാമ്പസില്‍ നടന്ന ആഘോഷത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍. മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് വിദ്യാര്‍ത്ഥി അനന്തകൃഷ്ണന്‍ ആണ് അറസ്റ്റിലായത്. അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസില്‍ ആഘോഷം നടത്തിയതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് നടപടി. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ത്ഥിയെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചു. ക്യാമ്പസില്‍ അയോധ്യ പ്രതിഷ്ഠാ ആഘോഷം സംഘടിപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍  പരാതി നല്‍കിയിരുന്നു. 

 

Latest News