ആറാം ക്ലാസ് വിദ്യാര്‍ഥി പോലീസിനേയും നാട്ടുകാരേയും വട്ടംകറക്കി

കൊച്ചി- കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വ്യാജ കഥ ചമച്ച പന്ത്രണ്ട് വയസ്സുകാരന്‍ പോലീസിനേയും നാട്ടുകാരേയും വട്ടംകറക്കി.
മട്ടാഞ്ചേരിയിലാണ് സംഭവം. വെള്ള കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് ആറാംക്ലാസ് വിദ്യാര്‍ഥി പറഞ്ഞിരുന്നത്.
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരില്‍ നിന്ന് രക്ഷപ്പെട്ടെന്നും ബാഗ് കാറില്‍ എത്തിയവരുടെ കൈവശമാണെന്നും കൂവപ്പാടത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന്‍ പറഞ്ഞതോടെയാണ് വീട്ടുകാര്‍ പോലീസിനെ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഒടുവില്‍ കുട്ടി കഥചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി പഠനകാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കഥ മെനഞ്ഞതെന്ന്. വിദ്യാര്‍ഥിയുടെ  ബാഗ് കൂവപ്പാടം കൊച്ചിന്‍ കോളജ് ഗ്രൗണ്ടിന് സമീപം കടയുടെ പിറകില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

 

Latest News