സൗദിയില്‍ ഹൗസ് ഡ്രൈവര്‍ പ്രൊഫഷന്‍ ലേബറാക്കി മാറ്റാന്‍ എന്ത് ചെയ്യണം?

ചോദ്യം: ഞാനിപ്പോള്‍ ജോലി ചെയ്യുന്നത് ഹൗസ് ഡ്രൈവര്‍ വിസയിലാണ്. നിലവിലെ സ്പോണ്‍സറുടെ കീഴില്‍ തന്നെ പ്രൊഫഷന്‍ മാറ്റി ലേബര്‍ ആയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിന് എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ഇതിന് സ്പോണ്‍സര്‍ മനുഷ്യ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. പ്രൊഫഷന്‍ മാറ്റല്‍ പ്രയാസകരമായ കാര്യമല്ല. സ്പോണ്‍സര്‍ അപേക്ഷ നല്‍കിയാല്‍ മന്ത്രാലയം അദ്ദേഹത്തിന്റെ ഫയല്‍ പഠിക്കുകയും  സ്വദേശിവല്‍ക്കരണ റാങ്ക് ശരിയായ രീതിയിലാണെങ്കില്‍ പ്രൊഫഷന്‍ മാറ്റം മന്ത്രാലയം നടത്തി തരികയുംചെയ്യും.

 

 

Latest News