ഇടവ കാപ്പിലില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

വര്‍ക്കല- ഇടവ കാപ്പിലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൊല്ലം കൊട്ടിയം മൈലാപ്പൂര്‍ നാലുതുണ്ടില്‍ വീട്ടില്‍ സെയ്ദ് അലി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാപ്പില്‍ ബീച്ചിനോട് ചേര്‍ന്ന് കടലില്‍ കുളിക്കവെ ശക്തമായ തിരയില്‍പ്പെട്ട് സെയ്ദ് അലിയെ കാണാതാകുകയായിരുന്നു. തിരച്ചിലിനൊടുവില്‍ അഞ്ചു മണിയോടെ കണ്ടെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാജഹാന്റേയും ഷംലയുടേയും മകനാണ്. സഹോദരന്‍ ഷഹ്ബാസ്. മൈലാപ്പുര്‍ എ.കെ.എം.എച്ച്.എസ്.എസ്സിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് സെയ്ദ് അലി.

 

 

Latest News