തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നുതിന്നു

തൃശൂർ - തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപത്തിറങ്ങിയ പുലി പശുക്കുട്ടിയെ കൊന്നു തിന്നു. 
 പുലിയുടെ സാന്നിധ്യമുണ്ടായതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ ചെയ്യാൻ പോലും പുറത്തിറങ്ങാനാവാത്ത സാഹചര്യമാണെന്ന് ടാപ്പിങ് തൊഴിലാളികൾ പറഞ്ഞു. കൂട് ഉൾപ്പടെ സ്ഥാപിച്ച് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 വിവരമറിഞ്ഞ് പ്രദേശത്ത് വനം വകുപ്പ് ജീവനക്കാർ പരിശോധന നടത്തി. ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയെങ്കിലും ജനങ്ങൾ കടുത്ത ഭീതിയിലാണ്. നേരത്തെയും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടായിരുന്നു. 

Latest News