ന്യൂദൽഹി- ദൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന സംസ്ഥാനങ്ങളിൽ കോൺഗ്രസും ആം ആദ്മിയും തമ്മിൽ സീറ്റ് ധാരണമായി. കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ വസതിയിൽ നടന്ന ചർച്ച സംബന്ധിച്ച് ഉടൻ സ്ഥിരീകരണമുണ്ടാകും. ദൽഹിയിൽ ആം ആദ്മി നാലും കോൺഗ്രസ് മൂന്നും സീറ്റുകളിൽ മത്സരിക്കും. ഗുജറാത്ത്, ഗോവ, ഹരിയാന സംസ്ഥാനങ്ങളിലെ വിവരങ്ങളും ഉടൻ പുറത്തുവരും.
ഗോവയിൽ നേരത്തെ പ്രഖ്യാപിച്ച ഒരു സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിന് പിന്തുണ നൽകും.