വാഷിംഗ്ടണ്‍, ഡിസി - അവാര്‍ഡ് ജേതാവും ബ്രോഡ്കാസ്റ്ററുമായ മെഹ്ദി ഹസന്‍ കോളമിസ്റ്റായി ന്യൂസ് റൂമില്‍ ചേരുമെന്ന് ഗാര്‍ഡിയന്‍ യുഎസ് പ്രഖ്യാപിച്ചു.
കുടിയേറ്റക്കാരായ ഇന്ത്യന്‍ ഹൈദരാബാദി മാതാപിതാക്കള്‍ക്ക് ജനിച്ച ബ്രിട്ടീഷ്-അമേരിക്കക്കാരനാണ് ഹസന്‍.
മെഹ്ദി ഗാര്‍ഡിയന്‍ യുഎസില്‍ ചേരാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് യുഎസ് എഡിറ്റര്‍ ബെറ്റ്‌സി റീഡ് പറഞ്ഞു. അദ്ദേഹത്തിന്റെ നിശിത രാഷ്ട്രീയ വ്യാഖ്യാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും സംസാര സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരന്തരമായ വാദത്തിനും അധികാരത്തിലുള്ളവരോട് നിര്‍ഭയമായ ഉത്തരവാദിത്തത്തിനും ഒരു വേദി നല്‍കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
ഹസന്‍ പറഞ്ഞു, ''ഞാന്‍ കൗമാരം മുതല്‍ ഗാര്‍ഡിയനിലെ കോളങ്ങള്‍ പരിശോധിക്കുന്നു. ഇതൊരു വലിയ ബഹുമതിയും പദവിയുമാണ്.''
ലോകത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് സംസാരിക്കുന്ന വാര്‍ത്താ വെബ്സൈറ്റുകളിലൊന്നായ theguardian.com ന്റെ പ്രസാധകരാണ് ഗാര്‍ഡിയന്‍ മീഡിയ ഗ്രൂപ്പ്.