ഇടുക്കിയില്‍ പിക്ക് അപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി- കരുണാപുരം കമ്പംമെട്ട് തണ്ണി വളവില്‍ പിക്ക് അപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കമ്പം സ്വദേശി രാമര്‍ ആണ് മരിച്ചത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.വൈക്കോല്‍ കയറ്റി കമ്പത്തു നിന്നും മന്തിപ്പാറയ്ക്ക് എത്തിയ പിക്കപ്പ് വാഹനത്തിലെ ഡ്രൈവറുടെ സഹായിയാണ് മരിച്ചത്.കയറ്റം കയറി വന്ന വാഹനം നിന്നുപോയി. തുടര്‍ന്ന് ഇയാള്‍   പുറത്തിറങ്ങി വാഹനം പുറകോട്ട് പോകാതിരിക്കുവാന്‍ ടയറിന് പുറകില്‍ തടിക്കഷണം വെച്ച് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ പിന്നിലേക്ക് ഉരുണ്ട വാഹനം  ശരീരത്ത് കൂടി കയറി മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

Latest News