Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

(നാദാപുരം) കോഴിക്കോട് - കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസിനെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കേസെുത്ത് അന്വേഷണം നടത്തിവരികയാണെന്ന് നാദാപുരം പോലീസ് പറഞ്ഞു.
 

Latest News