റിയാദ്- മനോനില തെറ്റി നഗരത്തില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ കണ്ടെത്തിയ മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ആശുപത്രയിലെത്തിച്ചു. രേഖകളൊന്നുമില്ല. ചോദ്യങ്ങള്‍ക്ക് മാറി മാറി മറുപടി നല്‍കിയ ഇയാള്‍ കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയാണെന്ന് പറഞ്ഞു. എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ സോഷ്യല്‍ ഫോറം തിരുവനന്തപുരം ജില്ലാ പ്രതിനിധി നൗഷാദ് പാങ്ങോടുമായി ബന്ധപ്പെടണം. 0507273369