Sorry, you need to enable JavaScript to visit this website.

മീറ്റിംഗ് റൂമില്‍ ബാക്കി വന്ന സാന്‍ഡ്‌വിച്ച് കഴിച്ച ജോലിക്കാരിക്ക് ജോലി പോയി

ലണ്ടന്‍ - മീറ്റിംഗ് റൂമില്‍നിന്ന് കിട്ടിയ ട്യൂണ സാന്‍ഡ്‌വിച്ച് കഴിച്ചതിന് ലണ്ടനിലെ ഒരു മുന്‍നിര നിയമ സ്ഥാപനംശുചീകരണ ജോലിക്കാരെയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്വഡോറില്‍ നിന്നുള്ള ഗബ്രിയേല റോഡ്രിഗസ് എന്ന സ്ത്രീ രണ്ട് വര്‍ഷമായി ഡെവണ്‍ഷെയേഴ്‌സ് സോളിസിറ്റേഴ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കരാറുകാരനാണ ബാക്കിവന്ന സാന്‍ഡ്‌വിച്ചുകള്‍ തിരികെ നല്‍കിയില്ലെന്ന്  പരാതി പറഞ്ഞത്. തുടര്‍ന്ന് ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് വോയ്‌സ് ഓഫ് ദി വേള്‍ഡ് യൂണിയന്‍ അറിയിച്ചു. അഭിഭാഷകരുടെ യോഗത്തിന് ശേഷം വലിച്ചെറിയുമെന്ന് കരുതിയ 1.50 യൂറോ (ഏകദേശം 134 രൂപ) വിലയുള്ള സാന്‍ഡ്‌വിച്ച് റോഡ്രിഗ്‌സ് കഴിച്ചതായി അവര്‍ സ്ഥിരീകരിച്ചു. 'ഉപഭോക്താവിന്റെ സ്വത്ത് അന്യായമായി കൈക്കലാക്കിയതിനാണ് യുവതിയെ പുറത്താക്കിയത്. റോഡ്രിഗസിനെ നീക്കം ചെയ്യാനുള്ള അഭ്യര്‍ഥന വിവേചനപരമായ പ്രവര്‍ത്തനമാണെന്ന് യൂണിയന്‍ അവകാശപ്പെടുന്നു. അവര്‍ ഒരു ലാറ്റിന്‍ അമേരിക്കക്കാരിയല്ലായിരുന്നുവെങ്കില്‍, കമ്പനി പരാതിപ്പെടില്ലായിരുന്നുവെന്നും ൂണിയന്‍ പറഞ്ഞു.
പിരിച്ചുവിട്ടതില്‍ പ്രതിഷേധിക്കാനുംതിരിച്ചെടുക്കാനും, ഫെബ്രുവരി 14 ന് നിരവധി യൂണിയന്‍ തൊഴിലാളികള്‍ 100 ട്യൂണ ക്യാനുകള്‍, കൈകൊണ്ട് പൊതിഞ്ഞ 300 സാന്‍ഡ്‌വിച്ചുകള്‍, ഹൃദയാകൃതിയിലുള്ള ഹീലിയം ബലൂണുകള്‍, റോഡ്രിഗസിനുള്ള കത്തുകള്‍ എന്നിവയുമായി നിയമ സ്ഥാപനത്തിന്റെ ഓഫീസിന് പുറത്ത് ഒത്തുകൂടി.

 

Latest News