ടെഹ്‌റാന്‍- പല പ്രവിശ്യകളിലും വിതരണത്തെ തടസ്സപ്പെടുത്താനിടയാക്കിയ ഗ്യാസ് പൈപ്പ്‌ലൈനുകളിലെ രണ്ട് ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായിലാണെന്ന് ഇറാന്‍ ആരോപിച്ചു, ഇത് ഗാസ യുദ്ധത്തിനിടയില്‍ മേഖലയില്‍ സംഘര്‍ഷം ഉയര്‍ത്തി.
'രാജ്യത്തെ ഗ്യാസ് ലൈനുകള്‍ പൊട്ടിത്തെറിച്ചത് ഇസ്രായിലിന്റെ സൃഷ്ടിയാണെന്ന്' എണ്ണമന്ത്രി ജവാദ് ഔജി ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു.
ഫെബ്രുവരി 14ന് ഇറാനിലെ പ്രമുഖ വാതക പൈപ്പ് ലൈന്‍ ശൃംഖലയില്‍ രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായി. ആക്രമണം അട്ടിമറി എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്.