മത വിദ്വേഷം: കര്‍മ ന്യൂസിനെതിരെ വയനാട് സൈബര്‍ പോലീസ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു

കല്‍പറ്റ- മത വിദ്വേഷം വളര്‍ത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനു കര്‍മ ന്യൂസിനെതിരെ വയനാട് സൈബര്‍ പോലീസ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 16ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ടാണ് ഐ. പി. സി 153 എ പ്രകാരം നടപടി. 

വയനാട് ഇസ്ലാമിക ഗ്രാമമാണെന്നും
മലേഷ്യയില്‍ നിന്ന് ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐ. എസ് പിടിമുറുക്കുന്നുവെന്നും പോസ്റ്റിലുണ്ട്. ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാകുന്നുണ്ടെന്നും കളിയുടെ മറവില്‍ കൊഴുക്കുന്നത് തീവ്രവാദവും മയക്കുമരുന്ന് ഇടപാടുമാണെന്നും പോസ്റ്റില്‍ പറയുന്നു.

വീഡിയോയ്ക്ക് ചുവടെ വരുന്ന കമന്റുകളും മറ്റും പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് പോലീസ് സ്വമേധയാ നടപടി സ്വീകരിച്ചത്.

Latest News