മഹിളാ കോണ്‍ഗ്രസ് നേതാവ് ബി. ജെ. പിയില്‍: പുതിയ സ്ഥാനം മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്

കണ്ണൂര്‍- മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവ് ബി. ജെ. പി അംഗത്വം സ്വീകരിച്ചു. കണ്ണൂര്‍ എസ്. എന്‍ കോളേജ് യൂണിയന്‍ മുന്‍ വൈസ് ചെയര്‍മാനും കെ. എസ്. യു മുന്‍ ജില്ലാ വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ് എന്നിവയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ജയലത വിനോദാണ് ബി. ജെ. പി അംഗത്വം സ്വീകരിച്ചത.് 

ജയലത വിനോദിനെ മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷയായി മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് റീന മനോഹരന്‍  നാമനിര്‍ദ്ദേശം ചെയ്തു.

Latest News