റിയാദ്- റിയാദിലെ ഏറ്റവും വലിയ വോളിബാള്‍ മത്സരമായ നവോദയയുടെ നാലാമത് ഇന്റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റ് 2024, വരുന്ന ഏപ്രിലില്‍ ബത്ത സിറ്റിഫഌര്‍ ഹൈപ്പര്‍മാര്‍ക്കറ്റിംഗ് സമീപമുള്ള സ്ഥിരം ഗ്രൗണ്ടില്‍ നടക്കും. സൗദി ടീം ഉള്‍പ്പെടെ നിരവധി രാജ്യക്കാരുടെ വിവിധ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. ടൂര്‍ണമെന്റ് വിജയത്തിനായി നവോദയ ഓഫിസില്‍ ചേര്‍ന്ന പൊതുയോഗം 101 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി.
ഇസ്മായില്‍ കണ്ണൂര്‍ (ചെയര്‍മാന്‍), മനോഹരന്‍, അജിത്കുമാര്‍ (വൈസ് ചെയര്‍മെന്‍), അനില്‍ മണമ്പൂര്‍ (കണ്‍വീനര്‍), മൃദുല്‍, ഹാരിസ് (ജോയിന്റ് കണ്‍വീനേഴ്‌സ്) എന്നിവര്‍ സ്വാഗതസംഘം ഭാരവാഹികളായിരിക്കും. വിവിധ സബ്കമ്മിറ്റികള്‍ക്കും യോഗം ചുമതലകള്‍ നല്‍കി സാമ്പത്തികം (ഷാജു പത്തനാപുരം, വിക്രമലാല്‍, അയ്യൂബ് കരൂപ്പടന്ന), ഗ്രൗണ്ട്, ടീം കോര്‍ഡിനേഷന്‍ (ഷിബു, വിക്രമലാല്‍), വോളന്റീര്‍ (അനില്‍ മുഹമ്മദ്, നാസ്സര്‍ പൂവ്വാര്‍), പബ്ലിസിറ്റി (ഷൈജു ചെമ്പൂര്, അനില്‍ പിരപ്പന്‍കോട്) എന്നിവര്‍ സബ്കമ്മിറ്റി ഭാരവാഹികളായിരിക്കും. ടൂര്‍ണ്ണമെന്റിനായി ഷൈജു ചെമ്പൂര് വരച്ച ടൂര്‍ണമെന്റ് ലോഗോ നവോദയ പ്രസിഡണ്ട് വിക്രമലാല്‍ പ്രകാശനം ചെയ്തു. യോഗം സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. കുമ്മിള്‍ സുധീര്‍, പൂക്കോയ തങ്ങള്‍, അനില്‍ മണമ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിക്രമലാല്‍ അധ്യക്ഷനായിരുന്നു. ഷൈജു സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ (0509158523 / 0568097718 ) ഇനീ നമ്പറുകളില്‍ ബന്ധപ്പെടുക.






