കാട്ടാന ആക്രമണത്തില്‍ മരിച്ച ലക്ഷ്മണന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

മാനന്തവാടി- കാട്ടാന ആക്രമണത്തില്‍ മരിച്ച തോല്‍പ്പെട്ടി നരിക്കല്ല് ലക്ഷ്മണന്റെ കുടുംബത്തിന് സമാശ്വാസധനമായി അനുവദിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ലക്ഷ്മണന്റെ  സഹോദരി ചോമിയെയാണ് ചെക്ക് എല്‍പ്പിച്ചത്. 

ജനുവരി 26നാണ് തോല്‍പ്പെട്ടി ബാര്‍ഗിരി എസ്റ്റേറ്റില്‍ തോട്ടം സൂക്ഷിപ്പുകാരനായ ലക്ഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച കഴിഞ്ഞാണ് മരണം കാട്ടാന ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചത്. ഇതിനുശേഷവും കുടുംബത്തിനു സമാശ്വാധനം ലഭ്യമാക്കാത്തത് പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.

Latest News