റിയാദ് - ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'കുടുംബോത്സവം 2024' പരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് ജില്ല ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാറിന് ഒ.ഐ.സി.സി റിയാദ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഹര്‍ഷാദ് എം.ടി യുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ ഒ.ഐ.സി.സി ഭാരവാഹികളായ റഷീദ് കൊളത്തറ, നവാസ് വെള്ളിമാട്കുന്ന്, റഫീഖ് എരഞ്ഞിമാവ്, നയീം കുറ്റിയാടി, മജു സിവില്‍ സ്‌റ്റേഷന്‍, സഫാദ് അത്തോളി, എന്നിവര്‍ സന്നിഹിതരായി. റിയാദിലെ എക്‌സിറ്റ് 18ലെ അല്‍ വലീദ് ഇസ്ത്തറാഹില്‍ നടക്കുന്ന കോഴിക്കോട് ജില്ല കുടുംബോത്സവം പരിപാടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം നാട്ടില്‍നിന്നു റിയാദിലെത്തിയത്.






