കേന്ദ്ര ഭരണം കേരള ബി. ജെ. പിക്കും മടുത്തോ? കെ. സുരേന്ദ്രന്റെ പദയാത്രയില്‍ കേന്ദ്ര വിരുദ്ധ വരികള്‍

തിരുവനന്തപുരം- ബി. ജെ. പിയുടെ കേരള പദയാത്രയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന വരികള്‍ വന്നതോടെ വെട്ടിലായി കേരള ബി. ജെ. പി. സംഗതി വിവാദമായതോടെ സംസ്ഥാന പ്രസിഡന്റും ജാഥാ നായകനുമായ കെ. സുരേന്ദ്രന്‍ സംസ്ഥാന ഐ. ടി സെല്‍ കണ്‍വീനര്‍ എസ്. ജയശങ്കറിനോട് വിശദീകരണം തേടി.

വ്യക്തമായ വിശദീകരണം ഉടന്‍ രേഖാമൂലം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 2012ല്‍ വി. മുരളീധരന്‍ കേരളയാത്ര നടത്തിയപ്പോള്‍ തയ്യാറാക്കിയ അതേ ഗാനമാണ് കെ. സുരേന്ദ്രന്റെ കേരള പദയാത്രയുടെ ലൈവില്‍ ഐ. ടി വിഭാഗം മിക്‌സ് ചെയ്ത്ഉപയോഗിച്ചിരിക്കുന്നത്. അവരാകട്ടെ പാട്ട് കേട്ടതുപോലുമില്ല. മാത്രമല്ല എസ്. സി, എസ്. ടി നേതാക്കളോടൊപ്പം ഉച്ച ഭക്ഷണം കഴിക്കുമെന്ന വിവാദ പോസ്റ്റര്‍ തയ്യാറാക്കിയതും ഐ. ടി സെല്ലാണ്.  

അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കു കൂട്ടരേ... എന്നാണ് ഗാനത്തിലെ വിവാദ വരി. ബി. ജെ. പി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.

Latest News