Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗ് അഞ്ചോ ആറോ സീറ്റ് ചോദിച്ചാലും തെറ്റില്ലെന്ന് കെ. മുരളീധരന്‍

കോഴിക്കോട്- മുസ്ലിം ലീഗ് അഞ്ചോ ആറോ സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ. മുരളീധരന്‍ എം. പി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സമരാഗ്നി യാത്ര തീരും മുമ്പ് അവരുടെ മൂന്നാം സീറ്റില്‍ തീരുമാനമാകുമെന്നും കെ. മുരളീധരന്‍ എം. പി പറഞ്ഞു.

ടി. പി. ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തി പരമാവധി പേര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്. സി. പി. എം ഒരു കൃത്യം നടത്തിയതിനാല്‍ മാസ്റ്റര്‍ ബ്രെയിന്‍ അവരുടെ നേതാക്കള്‍ തന്നെ ആയിരിക്കുമെന്നതില്‍ സംശയത്തിന്റെ കാര്യമില്ല.

പക്ഷേ, മാസ്റ്റര്‍ ബ്രയിന്‍ ആയവര്‍ സമൂഹത്തില്‍ ഇപ്പോഴും മാന്യന്മാരായി ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest News