പോലീസിനെ തല്ലുമെന്ന് കെ.എസ്.യു നേതാവിന്റെ പരസ്യ ഭീഷണി

തൃശൂര്‍ - പോലീസിനെ നടുറോഡിലിട്ട് തല്ലുമെന്ന് കെ. എസ്. യൂ  നേതാവിന്റെ പരസ്യ ഭീഷണി. കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ആണ്. പോലീസിനെ  തല്ലുമെന്ന് ഭീഷണി പ്രസംഗം നടത്തിയത്.
തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷനിലെ സി.പി.ഒ ശിവപ്രസാദിന്റെ പേരെടുത്തു പറഞ്ഞാണ് ഗോകുലിന്റെ വിവാദ പ്രസംഗം. . യൂണിഫോം അഴിച്ച് തൃശൂര്‍ അങ്ങാടിയില്‍ ഇറങ്ങിയാല്‍ അടിച്ചിരിക്കുമെന്നായിരുന്നു ഗോകുലിന്റെ  ഭീഷണി.
 എസ് എഫ് ഐരുടെ വാക്കുകേട്ട് ലോ കോളേജില്‍ വന്ന്  കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നതിനു മാത്രം കടന്നുവന്ന  തൃശൂര്‍  എ.സി.പി അടക്കമുള്ള മുഴുവന്‍ പോലീസ് സംവിധാനവും കേള്‍ക്കണമെന്നും എല്ലാ കാലവും ഈ ഭരണം പിണറായി വിജയന്റെ കയ്യില്‍ ആയിരിക്കുകയില്ല എന്നോര്‍ക്കണമെന്നും ഗോകുല്‍ പറഞ്ഞു.
 കെ എസ് യു പ്രവര്‍ത്തകരെ അകാരണമായി തല്ലിചതച്ച  സിപിഒ  ശിവപ്രസാദിനെ തങ്ങള്‍ നോട്ടമിട്ടിട്ടുണ്ടെന്നും അവനെ ഞങ്ങള്‍ തെരുവില്‍ നേരിടുമെന്നുമാണ് ഗോകുലിന്റെ ഭീഷണി.
 ഗോകുലിന്റെ പ്രസംഗം പോലീസുകാരും വീഡിയോയില്‍ ഷൂട്ട് ചെയ്തിരുന്നു.
 തങ്ങള്‍ സംയമനം പാലിക്കുന്നത് പോലീസുകാരണിഞ്ഞ യൂണിഫോമിനോടുള്ള മാന്യതയും ബഹുമാനവും കൊണ്ടും മാത്രമാണെന്നും ഗോകുല്‍ പറഞ്ഞു.
 തൃശൂര്‍ ലോ കോളജിലെ സംഘര്‍ത്തെ തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരായ  അയ്യന്തോളില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു കെ.എസ്.യു ജില്ലാ അധ്യക്ഷന്‍ പോലീസിന് നേരെ ഭീഷണി മുഴക്കിയത്. നേരത്തെ ചാലക്കുടിയില്‍ എസ്.എഫ്.ഐ നേതാക്കളുടെ പോലീസിനെതിരെയുള്ള ഭീഷണി ഏറെ വിവാദമുയര്‍ത്തിയിരുന്നു.

 

Latest News