Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസാനുനേരെ വീണ്ടും മിസൈൽ; സൗദി സേന  ഇതുവരെ തകർത്തത് 186 മിസൈൽ

റിയാദ് - ജിസാനു നേരെ ഹൂത്തി മിലീഷ്യകൾ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണത്തിനു ശ്രമിച്ചു. തിങ്കളാഴ്ച രാത്രി 8.22 ന് ആണ് ജിസാൻ ലക്ഷ്യമിട്ട് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തത്. യെമനിലെ സഅ്ദയാണ് മിസൈൽ ആക്രമണത്തിന്റെ ഉറവിടം. 
ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ആകാശത്തു വെച്ച് സൗദി സൈന്യം പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് ഹൂത്തികളുടെ മിസൈൽ തകർത്തു. തകർന്ന മിസൈൽ ഭാഗങ്ങൾ പതിച്ച് ആർക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. മൂന്നര വർഷത്തിനിടെ സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികൾ 186 ബാലിസ്റ്റിക് മിസൈലുകൾ അയച്ചിട്ടുണ്ട്. ഇവയെല്ലാം ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി സൗദി സൈന്യം തകർക്കുകയായിരുന്നു. 
 

Latest News