അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം, ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു

തൃശൂര്‍ - അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി എസ്റ്റേറ്റ് ബ്ലോക്ക് 16ല്‍ ടാപ്പിംഗ് തൊഴിലാളിക്ക് നേരെയാണ്  കാട്ടാനയുടെ ആക്രമണമുണ്ടായത്. ടാപ്പിംഗ് തൊഴിലാളിയായ പി.വി ബിജുവിന് നട്ടെല്ലിനും മുഖത്തും കൈകളിലും പരിക്കേറ്റു. ഒന്‍പത് ആനകള്‍ അടങ്ങിയ കാട്ടാനക്കൂട്ടം ബിജുവിനെ ആക്രമിക്കുകയായിരുന്നു. സ്ത്രീ തൊഴിലാളികള്‍ അടക്കം നാലുപേരാണ് ടാപ്പിംഗ് സംഘത്തിലുണ്ടായിരുന്നത്.
മരോട്ടിച്ചാലില്‍ കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. മരോട്ടിച്ചാല്‍ ചുള്ളിക്കാവിലാണ് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി  കൃഷിയിടങ്ങളിലെത്തിയ കാട്ടാനക്കൂട്ടം  ജാതി, വാഴ, കപ്പ എന്നീ കൃഷികള്‍ നശിപ്പിച്ചു.

 

 

Latest News