കോൺഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വർക്കല കഹാറിന് സ്വീകരണം നൽകി

മക്ക- ഉംറ നിർവഹിക്കാനെത്തിയ മുൻ എം.എൽ.എ വർക്കല കഹാറിനു മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
അസീസിയ പാനൂർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേര്‍ന്ന യോഗം ജിദ്ദ റീജണൽ കമ്മറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല ചടങ്ങ് ഉദ്ഘാടനം ചെയ്തു. മക്ക ഒ.ഐ.സി.സി വൈസ് പ്രസിഡന്റ്‌ അബ്ദുൽ മനാഫ് ചടയമംഗലം അധ്യക്ഷനായ ചടങ്ങിൽ ഹബീബ് കോഴിക്കോട് സ്വീകരണം നൽകി. റഹീഫ് കണ്ണൂർ, നൈസാം തോപ്പിൽ, യാസിർ,ജസീം, തൗഫീഖ് വർക്കല, ജസീം ശ്രീകാര്യം, റാഷിദ്‌ വർക്കല, റഷീദ് മുണ്ടക്കയം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
മക്കാ ഒ.ഐ.സി.സി  നടത്തുന്ന സേവനങ്ങളെ വര്ക്കല കഹാര്  പ്രശംസിച്ചു. ഏത് ആവശ്യത്തിനും തന്നെ സമീപിക്കാമെന്നും കഴിയുന്ന സഹായങ്ങൾ ചെയ്യാമെന്നും മക്കാ ഓ.ഐ.സി.സിയുടെ പ്രവർത്തകർക്ക് അദ്ദേഹം ഉറപ്പു നൽകി.മക്കാ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും സുഹൈൽ പറമ്പിൽ നന്ദിയും രേഖപ്പെടുത്തി.

Tags

Latest News