ചെറുകിട സ്ഥാപനങ്ങളുടെ ലെവി ഇളവ് നീട്ടിയതിന്റെ വിശദാംശങ്ങള്‍

റിയാദ്- ഉടമയടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയ തീരുമാനത്തിന്റെ വിശദാംശങ്ങള്‍:

  • -ഉടമയടക്കം ആകെ ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇളവ്.
  • -ഒമ്പതോ അതില്‍ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനത്തില്‍ തൊഴിലുടമ അതിലെ ജീവനക്കാരനാകുകയും സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് വിദേശി ജീവനക്കാര്‍ക്കാണ് ലെവി ഇളവ് ലഭിക്കുന്നത്.
  • - തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി പൗരന്‍ കൂടി സ്ഥാപനത്തിലുണ്ടാകുകയും ഇരുവരും സോഷ്യന്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ നാല് വിദേശി ജോലിക്കാര്‍ക്ക് ലെവിയില്‍ ഇളവ് ലഭിക്കും.
  • -ഒരു സ്ഥാപനത്തില്‍ ലെവിയില്‍നിന്ന് ഒഴിവാക്കാവുന്ന പരമാവധി വിദേശി തൊഴിലാളികളുടെ എണ്ണം നാല് മാത്രമാണ്

വിദേശി ജീവനക്കാരുടെ പ്രതിമാസ വര്‍ക്ക് പെര്‍മിറ്റ് ഫീസാണ് ലെവി. ഇത് അടയ്ക്കുന്നതില്‍നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയ തീരുമാനം അടുത്തൊരു മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയത് ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചക്കുതകും.

 

 

Latest News