Sorry, you need to enable JavaScript to visit this website.

സൗദിയിൽ വീടിന് തീപ്പിടിച്ച് ഒരു പിതാവിന്റെ നാല് ആൺകുട്ടികൾക്ക് ജീവഹാനി

ജിദ്ദ-   ദക്ഷിണ സൗദിയിലെ സുറാത്ത  ഉബൈദ ഗവർണറേറ്റിലുണ്ടായ  ദുരന്തത്തിൽ ഒരു പിതാവിന് നാല് കുട്ടികൾ നഷ്ടമായി.  അലി ബിൻ മാനിഅ അൽഹസ്സനി അൽഖഹ്താനി എന്ന സൗദി പൗരന്റെ വീട്ടിൽ അർദ്ധരാത്രിയുണ്ടായ അഗ്നിബാധയിൽ അദ്ദേഹത്തിന്റെ നാല് കുട്ടികൾ വെന്ത് മരിക്കുകയായിരുന്നു.  അഞ്ച് പെൺമക്കളും നാല് ആൺ മക്കളും ഉള്ളതിൽ  നാല് ആൺമക്കൾ ഒരൊറ്റ ദുരന്തത്തിൽ നഷ്ടപ്പെടുകയായിരുന്നു. പതിനൊന്ന്, ഏഴ്, അഞ്ച്, രണ്ട് വയസ്സ് പ്രായമുള്ളവരാണ് മരണപ്പെട്ട കുട്ടികൾ. 

പ്രദേശത്തെ ഒരു സ്‌കൂളിൽ വാച്ച്മാൻ ആയി ജോലി ചെയ്യുന്ന അദ്ദേഹം അർദ്ധരാത്രി രണ്ടിന് ശേഷം വീടിന്  തീപിടിക്കുന്നത് കണ്ട്   ഞെട്ടി എഴുന്നേൽക്കുകയായിരുന്നു.   തുടർന്ന് നടത്തിയ  രക്ഷാപ്രവർത്തനത്തിൽ  പെൺകുട്ടികൾ ഉറങ്ങുകയായിരുന്ന റൂമിൽ നിന്ന് അവരെ പരിക്കുകളില്ലാതെ  രക്ഷിക്കാനായെന്ന് ഇരകളുടെ പിതാവ് വാർത്താ ഏജന്സികളോട്  വിവരിച്ചു. 

ആൺ കുട്ടികൾ കിടന്നിരുന്ന  റൂമിലേക്ക് കയറി അവരെ രക്ഷിക്കാൻ കഴിയാത്തത്ര വീട് അഗ്നി വിഴുങ്ങുകയായിരുന്നു.  മൂന്ന് കുട്ടികൾ  സംഭവസ്ഥലത്തു വെച്ചും  നാലാമത്തെ കുട്ടി   ആശുപത്രിയിലെ ഐ സി യുവിൽ കിഴിഞ്ഞ ശേഷവുമാണ് മരണപ്പെട്ടത്.

സുറാത്ത് ഉബൈദ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹസ്സൻ ബിൻ മുഹമ്മദ് അൽഅൽകാമി തന്റെയും വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുന്യാൻ്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അനുശോചനവും പ്രാർത്ഥനകളും ഇരകളുടെ പിതാവും മന്ത്രാലയത്തിലെ ജീവനക്കാരനുമായ  അലി മാനിഅയുടെ  വീട്ടിലെത്തി അറിയിച്ചു.

Latest News