സുല്‍ത്താന്‍ ബത്തേരി- മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മലപ്പുറം കൊണ്ടോട്ടി കോട്ടുകര പുതുക്കാട് ഫസലുറഹ്‌മാന്‍ (24), കുഴിമണ്ണ പൊട്ടന്‍കുളങ്ങര മുഹമ്മദ് വസീം (25)എന്നിവരെയാണ് 52 ഗ്രാം ചരസ് സഹിതം എസ്. ഐ. സി. എം. സാബുവും സംഘവും അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച മുത്തങ്ങയില്‍ വാഹന പരിശോധനയിലാണ് ഇവരുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍. വി. ഗോപാലകൃഷ്ണന്‍, പി. കെ. സുമേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി. എസ്. വരുണ്‍, ബി. എസ്. സീത എന്നിവരും അടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്.