മലപ്പുറത്ത് വീണ്ടും പുലി ആക്രമണം; വീട്ടുമുറ്റത്തുനിന്ന് ആടിനെ കടിച്ചുകൊണ്ടു പോയി, ജനങ്ങൾ ഭീതിയിൽ

(മുള്ള്യാർകുർശ്ശി​) മലപ്പുറം - ഇടയ്ക്കിടെ പുലി ഭീതിയുണ്ടാകുന്ന മലപ്പുറം മുള്ള്യാർകുർശ്ശിയിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ മാട്ടുമ്മൽ സ്വദേശി ഉമൈറിന്റെ വീട്ടുമുറ്റത്ത് നിന്ന് ആടിനെ പുലി കടിച്ച് കൊണ്ടുപോവുകയായിരുന്നു. ഉമൈറിന്റെ തന്നെ ഇരുപതോളം ആടുകളെ നേരത്തെയും പുലി കടിച്ചു കൊന്നിരുന്നു.
 രണ്ടാഴ്ച മുമ്പ് സമാനരീതിയിൽ പുലിയുടെ ആക്രമണമുണ്ടായെങ്കിലും പുലിയെ പിടികൂടാൻ അധികൃതർക്കായിട്ടില്ല. പ്രദേശത്ത് വീണ്ടും പുലി ഭീതി ഉയർന്നതോടെ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ക്യാമറയിൽ ഇതുവരെയും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. പുലിയെ കണ്ടെത്താൻ പ്രദേശത്ത് നാട്ടുകാർ വ്യാപക തിരച്ചിലിലാണ്. പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Latest News