VIDEO കരാട്ടെ പഠിപ്പിക്കാന്‍ ജിദ്ദയില്‍ ഒരു മലയാളി പെണ്‍കുട്ടി

ജിദ്ദ- ആയോധനകലകള്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നാണ് പൊതുവെ പറയാറുളളത്. കരാട്ടേയും അങ്ങനെ തന്നെ. ചെറുപ്പത്തില്‍തന്നെ കരാട്ടേ പഠിച്ചുതുടങ്ങി പ്ലസ് ടു പഠനം തീരുംമുമ്പ് പരിശീലകയായി മാറിയ മലയാളി പെണ്‍കുട്ടിയുണ്ട് ജിദ്ദയില്‍.  
ജിദ്ദയില്‍ പഠിച്ചുവളര്‍ന്ന് കരാട്ടേയും നൃത്തവും ഒരുപോലെ അഭ്യസിച്ച തൃശൂര്‍ ചേലക്കര സ്വദേശി സ്‌നേഹ.
ഒരിടത്ത് അടങ്ങിയിരിക്കുന്നില്ല, മഹാവികൃതിയാണ് എന്നൊക്കെ മക്കളെ കുറിച്ച് പരാതിയുള്ള ജിദ്ദയിലെ പ്രവാസി മാതാപിതാക്കള്‍ക്ക് അവരെ സ്‌നേഹയെ ഏല്‍പിക്കാം. മക്കളുടെ ഹൈപ്പര്‍ ആക്ടിവിറ്റി യഥാര്‍ഥ ദിശയിലേക്ക് തിരിച്ചുവിട്ട് നല്ല ആത്മവിശ്വാസമുള്ള കുട്ടികളാക്കി തിരികെ തരും.
ആയോധന കലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് നൃത്തത്തിലും മികവു പുലര്‍ത്താന്‍ കഴിയുമെന്നു കൂടി തെളിയിച്ചിരിക്കയാണ് സ്‌നേഹ. കരാട്ടേയോടും നൃത്തത്തോടുമൊപ്പം ബാഡ്മിന്റണിലും മറ്റു കായിക ഇനങ്ങളിലും മുന്നിലാണ് ഈ തൃശൂര്‍കാരി.
പ്ലസ് ടു പഠനം അവസാനിക്കുന്നതോടെ ഈ രംഗത്ത് കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് സ്‌നേഹ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ പരിശീലനം നല്‍കാന്‍ തയാറെടുത്തിരിക്കുന്ന സ്‌നേഹയെ തേടി ഇന്ത്യക്കാര്‍ മാത്രമല്ല, മറ്റു രാജ്യക്കാരും എത്തുന്നു.

 

Latest News