മസ്ജിദുല്‍ ഹറാമില്‍ ഇഫ്താര്‍; നിബന്ധനകള്‍ പ്രഖ്യാപിച്ചു

മക്ക- ഈ വര്‍ഷം റമദാനില്‍ മസ്ജിദുല്‍ ഹറാമിലെ ഇഫ്താര്‍ പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍ ഇരുഹറം കാര്യ വിഭാഗം പ്രഖ്യാപിച്ചു. ഇഫ്താര്‍ സുപ്ര വിരിക്കാനുള്ള സ്ഥലം ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാം. ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി, മക്ക മുനിസിപ്പാലിറ്റി എന്നിവയുടെ അംഗീകാരമുള്ള കാറ്റിംഗ് കമ്പനികളുമായി കരാര്‍ ഒപ്പുവെക്കണം. വ്യക്തികള്‍ക്ക് പരമാവധി രണ്ട് സുപ്ര മാത്രമേ അനുവദിക്കുകയുള്ളൂ. എന്നാല്‍ ചാരിറ്റി, വഖഫ് സംഘടനകള്‍ക്ക് പത്ത് സുപ്ര വരെ ബുക്ക് ചെയ്യാം. കുരു കളഞ്ഞ ഈത്തപ്പഴം, കേക്ക്, സ്‌നാക്‌സ്, ജ്യൂസ് എന്നിവയാണ് ഭക്ഷണ സാധനങ്ങള്‍. നന്നായി പാക്ക് ചെയ്തിരിക്കണം. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ഇരുഹറം കാര്യ വിഭാഗം വ്യക്തമാക്കി.

Tags

Latest News