ന്യൂദൽഹി- ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയ എട്ടു വോട്ടുകളും സാധുവാണെന്ന് സുപ്രീം കോടതി. ഈ എട്ടു വോട്ടുകൾ ഉപയോഗിച്ച് വിജയിയെ പ്രഖ്യാപിക്കാനും കോടതി ഉത്തരവിട്ടു. റിട്ടേണിംഗ് ഓഫീസർ അനിൽ മസീഹ് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി വ്യക്തമാക്കി.
ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹിനെതിരെ രൂക്ഷ വിമർശനമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഉയർത്തിയത്.
#BREAKING Supreme Court says it will direct recounting by treating 8 ballots (in which votes were cast for the AAP candidate) to be valid.#ChandigarhMayorElection https://t.co/7XJ6E7zLp0
— Live Law (@LiveLawIndia) February 20, 2024
റിട്ടേണിംഗ് ഓഫീസർ അസാധുവാക്കിയ വോട്ടുകൾ കൂടി ഉൾപ്പെടുത്തി വീണ്ടും വോട്ടുകൾ എണ്ണുന്നത് ആം ആദ്മി പാർട്ടിക്കും കോൺഗ്രസ് സഖ്യത്തിനും മേയർ തെരഞ്ഞെടുപ്പിൽ വ്യക്തമായ വിജയം നൽകും.






