Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആകാശത്ത് കുലുങ്ങി വിമാനം; വിറച്ച് യാത്രക്കാർ

ന്യൂദൽഹി- ആകാശച്ചുഴിയിൽ വീണ് ഇൻഡിഗോ യാത്രക്കാർ പരിഭ്രാന്തരായി. ന്യൂദൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ വിമാനമാണ് മോശം കാലാവസ്ഥയിൽ അകപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.25ന് ദൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന 6E6125 എന്ന വിമാനമാണ് കനത്ത മഴയിൽ പ്രക്ഷുബ്ധമായത്. വിമാനം കുലുങ്ങുന്നത് തുടരുന്നതിനിടെ യാത്രക്കാർ കസേരയിൽ മുറുകെപ്പിടിച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം.
കാശ്മീർ സേവാ സംഘ് തലവൻ ബാബ ഫിർദൗസും വിമാനത്തിൽ ഉണ്ടായിരുന്നു. തനിക്കും വിമാനത്തിലെ മറ്റെല്ലാ യാത്രക്കാർക്കും ഇതൊരു പുതിയ ജീവിതമാണെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.
പ്രക്ഷുബ്ദമായ കാലാവസ്ഥയാണ് സംഭവത്തിന് കാരണമെന്ന് എയർലൈൻ പിന്നീട് വ്യക്തമാക്കി. ജീവനക്കാർ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചു. വിമാനം സുരക്ഷിതമായി ശ്രീനഗറിൽ ലാൻഡ് ചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു- പ്രസ്താവനയിൽ വ്യക്തമാക്കി.
 

Latest News