ക്ഷേത്രക്കുളത്തില്‍ സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ - തൃശൂര്‍ കീരന്‍കുളങ്ങര ക്ഷേത്രക്കുളത്തില്‍ ജ്വല്ലറി സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം  കണ്ടെത്തി. എറണാകുളം സ്വദേശി അനില്‍കുമാര്‍ (55) ആണ് മരിച്ചത്. തൃശൂര്‍ ഇക്കണ്ട വാര്യര്‍ റോഡിലെ സ്വര്‍ണ്ണക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ചൊവ്വാഴ്ച രാവിലെ ഏഴോടെ ക്ഷേത്രം ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News