മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം

ന്യൂദൽഹി- മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രത്യേക കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. 2018ലെ മാനനഷ്ടക്കേസിലാണ് രാഹുലിന് ജാമ്യം. കർണാടക തിരഞ്ഞെടുപ്പിനിടെ ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കേസിനാസ്പദം. 

സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തോട് ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതകക്കേസിലെ പ്രതിയായ പാർട്ടി അധ്യക്ഷനാണ് അതിനെ നയിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഈ സമയത്ത് അമിത് ഷാ ബിജെപി അധ്യക്ഷനായിരുന്നു.
ബിജെപി രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണ്. അതിന്റെ അന്നത്തെ പ്രസിഡന്റിനെ കൊലപാതകിയെന്ന് വിളിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പരാതിക്കാരനായ വിജയ് മിശ്ര പറഞ്ഞു.
 

Latest News