പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട, 305ഗ്രാം മെത്താംഫിറ്റാമിന്‍ പിടിച്ചെടുത്തു


എടപ്പാള്‍ - പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 305ഗ്രാം മെത്താംഫിറ്റാമിന്‍ പിടിച്ചെടുത്തു. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും  മലപ്പുറം ഐ.ബി യും പൊന്നാനി സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലുമാണ്  305 ഗ്രാം മെത്തംഫിറ്റമിനുമായി രണ്ട് പേരെ പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ജി അരവിന്ദ് അറസ്റ്റ് ചെയ്തത്. പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയില്‍വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് പിടിക്കപ്പെട്ടത്, മലപ്പുറം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മെത്തംഫിറ്റാമിന്‍ മൊത്തവില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്,

 

Latest News