റിയാദ്- എ.ബി.സി കാർഗോ ബ്ലാക്ക് ആന്റ് വൈറ്റ് എഫ്.സി സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സീസൺ-2 ഫുട്ബോൾ ടൂർണമെന്റ് ഫിക്സർ പ്രകാശനം ചെയ്തു. ടൂർണമെന്റ് ടൈറ്റിൽ സ്പോൺസറായ എ.ബി.സി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ ടൂർണമെന്റ് പാർട്ണർ അറബ് ഡ്രീംസ് കൺസൾട്ടിംഗ് ഗ്രൂപ്പ് എം.ഡി അമീർ എടത്തനാട്ടുകര, നജീബ്, സാദിഖ് എന്നിവർ ഫിക്സർ പ്രകാശനം ചെയ്തു. ചടങ്ങ് റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ബഷീർ ഈങ്ങാപ്പുഴ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ മാനേജർ ബഷീർ കാരന്തൂർ സംസാരിച്ചു. കാൻഡിൽ നൈറ്റ് ഇലക്ട്രിക്കൽ ട്രാഡിംഗ് മാനേജിംഗ് പാർട്ണർ ഷിയാസ് എറണാകുളം ജഴ്സി പ്രകാശനം നിർവഹിച്ചു. റിയാദ് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ കിഴിൽ രജിസ്റ്റർ ചെയ്ത 16 ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ കപ്പ് സീസൺ 2 ഉദ്ഘാടന മത്സരം 22ന് രാത്രി 10 മണിക്ക് സുലൈ മുത്തവ പാർക്ക് ഗ്രൗണ്ടിൽ അരങ്ങേറും. ബാക്കി മത്സരങ്ങൾ 23, 29 തീയതികളിൽ നടക്കും. മാർച്ച് ഒന്നിനാണ് ഫൈനൽ. റിയാദിലെ പ്രാദേശിക ക്ലബു കളിക്കാർക്ക് പുറമെ കേരളത്തിലെ വിവിധ ക്ലബുകളിൽ നിന്നുള്ള പ്രമുഖ കളിക്കാരും ടീമുകളിൽ അണിനിരക്കും. ഇൽയാസ് തിരൂർ സ്വാഗതവും അൻസാർ ആലപ്പുഴ നന്ദിയും പറഞ്ഞു.






