ജിദ്ദ- വണ്ടൂർ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ഖാലിദ് മാസ്റ്റർക്കും കരുവാരകുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ പി. ഷൗക്കത്തലിക്കും കരുവാരകുണ്ട് പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നൽകി. ഷറഫിയ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ മണ്ഡലം ട്രഷറർ ഷംസു ഇല്ലിക്കുത്ത്, ഗഫാർ മാട്ടുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഹസ്സൻ പഴിഞ്ഞിരി, ഹനീഫ കുരിക്കൾ, മുഹമ്മദലി കേരള, സുൽഫി സി.പി, ഫിർദൗസ് കേമ്പിൻകുന്ന്, മാനുപ്പ ടി.പി, അൻസാബ് വാക്കോട്, ഷമീർ ഒ.പി, സാലിം ഇരിങ്ങാട്ടിരി തുടങ്ങിയവർ നേതൃത്വം നൽകി.






