റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

റിയാദ്- റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ (മിഅ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് 'മിഅ' യുടെ പുതിയ ഭരണസമിതിക്ക് രൂപം നൽകിയത്. ഫൈസൽ തമ്പലക്കോടൻ (പ്രസിഡന്റ്), സഫീർ തലാപ്പിൽ (ജ.സെക്രട്ടറി), ഉമറലി അക്ബർ ഒതുക്കുങ്ങൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അസൈനാർ ഒബയാർ (വർക്കിംഗ് പ്രസിഡന്റ്), മജീദ് മണ്ണാർമല, ഹബീബ് റഹ്മാൻ, വിനീഷ് ഒതായി (വൈസ് പ്രസിഡന്റുമാർ), ശിഹാബ് കരുവാരക്കുണ്ട്, ശമീർ കല്ലിങ്ങൽ, ഷാജു തുവ്വൂർ (ജോയിന്റ് സെക്രട്ടറിമാർ), ശബീർ, സാജിദ് ഒതായി (ജോയിന്റ് ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
ഇബ്രാഹിം സുബ്ഹാൻ, ഷാജി അരിപ്ര, അബ്ദുല്ല വല്ലാഞ്ചിറ, സലാം. ടി.വി.എസ്, സലിം കളക്കര, നാസർ കാരയിൽ എന്നിവർ മുഖ്യ രക്ഷാധികാരികളാണ്. സാകിർ ഹുസൈൻ, ബഷീർ. ടി.പി, അൻവർ, സാദിഖ്, ഫൈസൽ. ടി.എം.എസ് (പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള കൺവീനർമാർ), ജാസിർ കല്ലുടുമ്പിൽ, മുനീർ കുനിയിൽ (കലാസാംസ്‌കാരിക കൺവീനർ) ബിന്യാമിൻ ബിൽറു, ഷറഫു വാഴക്കാട്, നിസാം, അബ്ദുൽ മജീദ് (സ്‌പോർട്‌സ് കൺവീനർമാർ), മൻസൂർ ചെമ്മല (പബ്ലിക് റിലേഷൻ), റിയാസ് വണ്ടൂർ (മീഡിയ കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു. അമീർ പട്ടണത്ത്, വഹീദ് വാഴക്കാട്, സഗീറലി. ഇ.പി, സക്കീർ ദാനത്ത്, അബൂബക്കർ, ജംഷാദ് തുവ്വൂർ, സൈഫുദ്ദീൻ, മുക്താർ, സാദിഖ് അൻസാർ, ഷാഫി തുവ്വൂർ എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്.

Tags

Latest News