റിയാദ്- വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഫീസും ടാക്‌സും ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ ധനമന്ത്രാലയം നിഷേധിച്ചു. അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പണം അയക്കുന്നത് നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദേശികളുടെ റെമിറ്റന്‍സിന് നികുതി ഏര്‍പ്പെടുത്തുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നിഷേധം.
സൗദി അറേബ്യയിലുള്ള ഒരു കോടിയോളം വരുന്ന വിദേശികള്‍ 2017 ല്‍ 3800 കോടി ഡോളര്‍ നാടുകളിലക്ക് അയച്ചതായാണ് കണക്ക്.
റെമിറ്റന്‍സിന് നികുതിയോ ഫീസോ ഏര്‍പ്പെടുത്താതെ, വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വിശ്വാസം വളര്‍ത്താനുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. 2017 ജനുവരിയില്‍ ഇതുപോലെ അഭ്യൂഹങ്ങള്‍ പരന്ന കാര്യം ധനമന്ത്രാലയം ഓര്‍മിപ്പിക്കുന്നു.
നിലവില്‍ വിദേശികള്‍ നാട്ടിലേക്ക് പണം അയക്കുമ്പോള്‍ മണി എക്‌സ്‌ചേഞ്ചുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജിനുള്ള വാറ്റ് മാത്രമാണ് ഈടാക്കുന്നത്.