ആണ്‍സുഹൃത്തുമായി തെറ്റി ഒരു വയസ്സായ മകളെ കൊന്നു, അമ്മ അറസ്റ്റില്‍

പാലക്കാട്- പാലക്കാട് ഷൊര്‍ണൂരില്‍ ഒരു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കോട്ടയം സ്വദേശി ശില്‍പ്പയെയാണ് ഷൊര്‍ണൂര്‍ പോാലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.
ആണ്‍ സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ശില്‍പ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ 17നായിരുന്നു സംഭവം. കൊലപാതകം നടന്നത് മാവേലിക്കരയിലെ വാടക വീട്ടില്‍ വെച്ചാണെന്നും പോലീസ് പറഞ്ഞു.
17ന് രാവിലെയാണ് കുഞ്ഞുമായി ശില്‍പ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്ന് ശില്‍പയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.

 

Latest News