തൃശൂര്‍ വാടനാപ്പള്ളി സ്വദേശി അസീറില്‍ നിര്യാതനായി

അബഹ- തൃശൂര്‍ വാടനാപ്പള്ളി സ്വദേശി സൗദി അറേബ്യയിലെ അസീര്‍ പ്രവശ്യയില്‍ നിര്യാതനായി. ഇത്തിക്കുന്നത്ത് കുഞ്ഞിമോന്റെ മകന്‍ ഷാജി (47)യാണ് ഹൃദയാഘാതം തരീബില്‍ മരിച്ചത്.
അബഹയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ റിയാദ് റൂട്ടിലുള്ള തരീബിലെ  ബൂഫിയയില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. 10 മാസംമുമ്പാണ് അവധി കഴിഞ്ഞ നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.
നെഞ്ച് വേദനയെ തുടര്‍ന്ന് മദ്ദ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: റസിയ. മക്കള്‍: മുഹ്‌സിന, അന്‍സില്‍.

 

Latest News