പോക്സോ കേസില്‍ പ്രതിക്ക് നാലരവര്‍ഷം തടവ്

മട്ടന്നൂര്‍- 15 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാലര വര്‍ഷം തടവും 21000 രൂപ പിഴയടക്കാനും മട്ടന്നൂര്‍ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. കീഴല്ലൂര്‍ സ്വദേശി ടി. കെ. അമലിനെ(27)നെയാണ് പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 

പിഴത്തുകയില്‍ നിന്ന് 15000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. 2022ല്‍ മട്ടന്നൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്. ഐ. ടി. സി. രാജീവന്‍ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. വി. ഷീന ഹാജരായി.

Latest News