എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യുവാവ് പാര്‍ക്കിംഗ് ഏരിയയില്‍ മരിച്ച നിലയില്‍

നെടുമ്പാശ്ശേരി- വിമാനത്തില്‍ വന്നിറങ്ങിയ യുവാവിനെ  മരിച്ചനിലയില്‍ കണ്ടെത്തി. ചാലക്കുടി പച്ചാക്കല്‍ വീട്ടില്‍ ബാലകൃഷ്ണന്റെയും ജയശ്രീയുടെയും മകന്‍ നിതീഷിനെ (32) ആണ് വിമാനത്താവളത്തിലെ
കാര്‍ പാര്‍ക്കിങ് ഏരിയയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബംഗളുരുവില്‍
ഇന്റര്‍വ്യുവില്‍ പങ്കെടുത്തശേഷം വിമാനമാര്‍ഗം തിരികെയെത്തിയതാണ്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് നിതീഷ് കാര്‍ പാര്‍ക്കിങ് ഏരിയയില്‍ കിടക്കുന്നതായി കണ്ടത്. ഡോക്ടര്‍ എത്തി പരിശോധിച്ചശേഷം അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഞായറാഴ്ച രാത്രിയാണ് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍: ബിജേഷ്, ബിനേഷ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍

 

Latest News